പാറളം ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നൂറ്റാണ്ടുകള്‍ പിന്നിട്ട പയങ്കലിലെ മുത്തശ്ശിമാവ് ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന ജൈവസാന്നിധ്യമാണ്. തൃശൂര്‍ ജില്ലയിലെ നെല്ലറകളിലൊന്നാണ് ഈ പഞ്ചായത്ത്. പാറളം പ്രദേശം പഞ്ചായത്തായി രൂപപ്പെടുന്നതിന് മുമ്പ്കോടന്നൂര്‍ പഞ്ചായത്ത് എന്ന പേരിലുള്ള ഒരു ഭരണസംവിധാനമായിരുന്നു ഉണ്ടായിരുന്നത്. പാലിശ്ശേരിവെങ്ങിണിശ്ശേരികോടന്നൂര്‍ എന്നീ വില്ലേജുകളായിരുന്നു അതില്‍ ഉള്‍പ്പെട്ടിരുന്നത്. പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ കോടന്നൂര്‍ പഞ്ചായത്ത് എന്ന് രേഖപ്പെടുത്തിയ ചില ശിലാലിഖിതങ്ങള്‍ ഇന്നും കാണാം. ചെവ്വൂര്‍, പാറളംപള്ളിപ്പുറം വില്ലേജുകള്‍ ചേര്‍ന്ന ചെവ്വൂര്‍ പഞ്ചായത്തും അക്കാലത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 1926-ല്‍ പഴയ കൊച്ചി രാജ്യത്ത് തൃശൂര്‍ താലൂക്കിലെ അന്നത്തെ ഭരണാധികാരികളായിരുന്നു പാറളം പഞ്ചായത്തിന് രൂപം നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്നു. ഇപ്പോള്‍ പാറളംപള്ളിപ്പുറംകോടന്നൂര്‍, വെങ്ങിണിശ്ശേരി എന്നീ നാലു വില്ലേജുകള്‍ ഈ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. ഇന്നത്തേതുപോലെ പ്രായപൂര്‍ത്തിവോട്ടവകാശമോ ജനാധിപത്യസംവിധാനമോ മുമ്പുണ്ടായിരുന്നില്ല. മെമ്പര്‍മാരേയുംപ്രസിഡന്റുമാരേയും നോമിനേറ്റ് ചെയ്യുകയായിരുന്നു അക്കാലത്ത് പതിവ്. കാര്‍ഷികവൃത്തിയും പരമ്പരാഗതതൊഴിലുകളുംകുടില്‍ വ്യവസായങ്ങളുമായിരുന്നു ജനങ്ങളുടെ ജീവിതമാര്‍ഗ്ഗം. ഒറ്റപ്പൂകൃഷി നിലങ്ങളായിരുന്നു ഭൂരിഭാഗവും. തെങ്ങുംകവുങ്ങും കശുമാവുംകുരുമുളകുംനടീല്‍സാധനങ്ങളുംവെറ്റിലക്കൊടിയുമൊക്കെയായിരുന്നു മുഖ്യകാര്‍ഷികവിളകള്‍. മീന്‍പിടുത്തംഅടയ്ക്കവെട്ട്കുട്ടനെയ്ത്ത്പനമ്പുനെയ്ത്ത്പടക്കംകെട്ട്കയര്‍പിരികല്ലൊര തുടങ്ങിയ കൈത്തൊഴിലുകളില്‍ പഴമക്കാര്‍ വ്യാപൃതരായിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ അകലങ്ങളിലുള്ള ചന്തകളില്‍ തലച്ചുമടായുംകാവുകെട്ടിയും കാളവണ്ടികളുപയോഗിച്ചും വിപണനം ചെയ്തിരുന്നു. ഭാരം നിറച്ച കെട്ടുവള്ളങ്ങള്‍ ഈ വ്യാപാര-വാണിജ്യ മേഖലയുടെ അവിഭാജ്യഘടകമായി വര്‍ത്തിച്ചിരുന്നു. കൊച്ചിയില്‍ നിന്ന് കൊക്കാല വഞ്ചിക്കുളത്തേക്ക് പലവ്യഞ്ജനങ്ങള്‍ കയറ്റിയ കെട്ടുവള്ളങ്ങള്‍ വന്നിരുന്നത് സാധാരണകാഴ്ചയായിരുന്നു. പഴമക്കാര്‍ ഐതിഹ്യങ്ങളുടെ പരിവേഷമിട്ട് അവതരിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ അയ്യൂന്ന്(അഞ്ചുകുന്ന്) ഇന്നും കൌതുകകരമായ ഒരു മനുഷ്യനിര്‍മ്മിതിയുണ്ട്. ഈ കുന്നുകളുടെ ഉടമസ്ഥനെന്ന് പറയപ്പെടുന്ന അയ്യൂന്ന് വാര്യത്തെ അന്നത്തെ കാരണവര്‍ മേഞ്ഞുനടക്കുന്ന കന്നുകാലികള്‍ക്ക് വെള്ളം നല്‍കാന്‍ ഒരു പ്രത്യേകപദ്ധതി ആവിഷ്കരിക്കുകയുണ്ടായി. കുന്നിന്റെ മുകളില്‍ ഒരു വാല്‍ കിണര്‍ കുഴിക്കയും അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ഓരോ 20 കോല്‍ അകലത്തില്‍ നിരനിരയായി ചതുരക്കിണറുകള്‍കൂടി കുഴിച്ച്വാല്‍കിണറില്‍ നിന്ന് ചതുരകിണറുകളിലേക്ക് വെള്ളം ഒഴുകുന്നതിന് വേണ്ടി തുരങ്കങ്ങള്‍ നിര്‍മ്മിച്ച് കുന്നിന്റെ താഴ്വരയില്‍ പ്രകൃതിദത്തമായി ഉണ്ടായിരുന്ന കരിങ്കല്ലില്‍ ഒരു വലിയ തൊട്ടി രൂപപ്പെടുത്തി അതിലേക്ക് വെള്ളം വീഴ്ത്തിനിറച്ച് പശുക്കള്‍ക്ക് കുടിക്കാന്‍ നല്‍കിയിരുന്നുവത്രേ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന ധീരോദാത്തമായ പോരാട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അണിനിരന്നിരുന്ന ധാരാളം ചെറുപ്പക്കാരുണ്ടായിരുന്നു. ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍ പലരും പിന്നീട് കര്‍ഷകപ്രസ്ഥാനത്തിലൂടെ സോഷ്യലിസ്റ്റ്ചേരിയിലുംകമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലുമെത്തി. ചരിത്രപ്രസിദ്ധമായ അയ്യൂന്ന് താഴ്വരകള്‍ പ്രസിദ്ധി നേടിയ ഒളിവുസങ്കേതങ്ങളായിരുന്നു. തലയ്ക്ക് വില നിശ്ചയിക്കപ്പെട്ടിരുന്ന രാഷ്ട്രീയരംഗത്തെ ഒട്ടനവധി സംസ്ഥാനജില്ലാ നേതാക്കള്‍ ഒളിവുസങ്കേതങ്ങളില്‍ താമസിച്ച് വിപ്ളവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ജന്മിത്വത്തിനെതിരായുംഭൂമിക്കുവേണ്ടിയും കര്‍ഷകതൊഴിലാളികളുടെ കൂലിക്കും പതമ്പിനും വേണ്ടിയും പ്രക്ഷോഭങ്ങള്‍ നടന്നു. മാനാഞ്ചേരി കാപ്പ് സമരം വിപ്ളവപ്രസ്ഥാനം പിന്നിട്ട പാതയില്‍ ഒരുജ്ജ്വലസംഭവമായി നിലകൊള്ളുന്നു. പാറളം പഞ്ചായത്ത് മൂന്നുഭാഗവും കായല്‍ നിലങ്ങളെകൊണ്ട് ചുറ്റപ്പെട്ടുകിടക്കുന്നു. പഞ്ചായത്തിന്റെ തെക്കും പടിഞ്ഞാറും വടക്കും ഭാഗങ്ങള്‍ കോള്‍നിലങ്ങളാണ്. തൃശൂര്‍ ജില്ലയിലെ അറിയപ്പെടുന്ന നെല്ലറകളിലൊന്നായിരുന്നു ഈ പഞ്ചായത്ത്. കേരളത്തിലെ കാര്‍ഷികകാലാവസ്ഥാമേഖലകളില്‍, പാറളം പഞ്ചായത്ത് കോള്‍ മേഖലയിലെ ഊഷരപ്രദേശത്തില്‍ ഉള്‍പ്പെടുന്നു. പ്രകൃതിയോട് അലിഞ്ഞുചേര്‍ന്നുകൊണ്ടുള്ള ഒരു കൃഷിരീതിയാണ് പുരാതനകാലം മുതല്‍ ഇവിടെ നടന്നുവന്നിരുന്നത്. നെല്ല്തെങ്ങ്കവുങ്ങ്വാഴകുരുമുളക്കശുമാവ്പ്ളാവ്മാവ് തുടങ്ങിയ വന്‍മരങ്ങളും ഇടവിളകളായി പച്ചക്കറിവിളകളും വെറ്റിലക്കൊടിയും തിങ്ങി നിറഞ്ഞ ഈ ഗ്രാമത്തിന്റെ ഹരിതഭംഗി അവര്‍ണ്ണനീയമാണ്. കൊല്ലവര്‍ഷം 1116-ല്‍ ഉണ്ടായ കൊടുങ്കാറ്റില്‍ അതിഭീമമായ നാശനഷ്ടമാണ് ഈ പഞ്ചായത്തിലെ കാര്‍ഷികമേഖലയ്ക്ക് നേരിടേണ്ടിവന്നത്. മുന്‍കാലങ്ങളില്‍ പരമ്പരാഗതവിത്തിനങ്ങളുംസമ്പ്രദായങ്ങളുമാണ് നെല്‍കൃഷിയില്‍ അവലംബിച്ചിരുന്നത്. ജലസേചനത്തിനും ജല നിര്‍ഗമനത്തിനും ചക്രംകയറ്റുകൊട്ടകൊട്ടത്തേക്ക് എന്നീ മാര്‍ഗ്ഗങ്ങളാണ് പ്രയോഗിക്കപ്പെട്ടിരുന്നത്. കന്നുകാലികളെ ഉപയോഗിച്ചായിരുന്നു നിലം ഉഴുതിരുന്നത്. ആദ്യകാലത്ത് തുടങ്ങിയ അമ്മാടത്തെ സര്‍ക്കാര്‍ വിദ്യാലയമാണ് പഞ്ചായത്തിലെ ആദ്യവിദ്യാഭ്യാസസങ്കേതം. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ചേര്‍പ്പായിരുന്നു ആശ്രയം. പുത്തറയ്ക്കല്‍ പാലം നിലവില്‍ വരുന്നതിനുമുമ്പ് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനസൌകര്യങ്ങള്‍ സങ്കീര്‍ണ്ണമായിരുന്നു. അമ്മാടം സെന്റ് ആന്റണീസ് ഹൈസ്ക്കൂള്‍ ആരംഭിച്ചതോടെയാണ് ഇതിനൊരു പരിഹാരമുണ്ടായത്. സുവര്‍ണ്ണജൂബിലി ആഘോഷിച്ച പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണിത്. സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് ദേശീയപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും നവോത്ഥാനസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും ഒരു പുത്തനുണര്‍വ് പ്രദാനം ചെയ്തു. തിരുക്കൊച്ചി സംസ്ഥാനം രൂപപ്പെട്ടതിനെത്തുടര്‍ന്ന് ചില പ്രാദേശികസമിതികള്‍ സംഘടിപ്പിക്കപ്പെട്ടു. പഞ്ചായത്തുകാടതികളും പഞ്ചായത്തുഭരണസമിതികളും ഗ്രാമീണജനങ്ങളില്‍ ഒരു ജനാധിപത്യാവബോധം വളര്‍ത്തിയെടുക്കുന്നതിന് സഹായകമായി. കേരളപ്പിറവിയ്ക്കും ആദ്യത്തെ ജനകീയസര്‍ക്കാരിന്റെ രൂപീകരണത്തിനു മുമ്പും കാര്‍ഷികമേഖലയുടെ നിയന്ത്രണം ജന്മിപ്രഭുക്കന്മാരുടെ കൈവശമായിരുന്നു. ഭൂരിഭാഗം ജനങ്ങളും പാട്ടക്കാരും കുടിയാന്‍മാരുമായിരുന്നു. കാര്‍ഷികരംഗത്തെ സമഗ്രപരിഷ്കാരംജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിച്ചു. 1978-ല്‍ അവിണിശ്ശേരി പഞ്ചായത്ത് രൂപംകൊണ്ടപ്പോള്‍ പാലക്കല്‍ ചന്തയും ഷോപ്പിംഗ് കോംപ്ളക്സും വ്യവസായശാലകളും അവിണിശ്ശേരിയോട് കൂട്ടിച്ചേര്‍ത്തു. 1983-നു ശേഷം വികസനരംഗത്ത് ഒരു വന്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു. തൃശൂര്‍ ജില്ലയില്‍ രണ്ടു മാതൃകാപഞ്ചായത്തുകളിലൊന്നായി പാറളം പഞ്ചായത്തിന് അംഗീകാരം ലഭിച്ചു. പള്ളിപ്പുറം ആലപ്പാട്കോടന്നൂര്‍, നെടുപുഴ റോഡുകള്‍ പാറളം പഞ്ചായത്തിനെ മറ്റു പഞ്ചായത്തുകളുമായി ബന്ധിപ്പിച്ചു. പ്രസിദ്ധമായ പന്ത്രണ്ടു ക്ഷേത്രങ്ങളും മൂന്ന് ക്രിസ്ത്യന്‍പള്ളികളും ഒരു മുസ്ളീംപള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നു. നാല്‍പതടി നീളവും ആറടി ഉയരവുമുള്ള ഒറ്റക്കല്‍മതില്‍ വാസ്തുശില്പവിദ്യയുടെ മികവായി ഇന്നും ശാസ്താംകടവ് പനങ്കുറ്റി ശിവക്ഷേത്രത്തില്‍ കാണാം