2025 ഡിസംബര്‍ 31 നു മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്
സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ തെരുവ് വിളക്ക് പ്രഖ്യാപിത പഞ്ചായത്ത്; നേട്ടവുമായി പാറളം

ആദ്യ സമ്പൂർണ്ണ തെരുവ് വിളക്ക് പ്രഖ്യാപിത പഞ്ചായത്ത് നേട്ടം കരസ്ഥമാക്കി തൃശൂർ പാറളം പഞ്ചായത്ത്. സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ തെരുവ് വിളക്ക് പ്രഖ്യാപിത പഞ്ചായത്ത് എന്ന നേട്ടം കരസ്ഥമാക്കി തൃശ്ശൂർ പാറളം പഞ്ചായത്ത്. അഞ്ചു വർഷംകൊണ്ട് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ 89.20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ നേട്ടം കൈവരിക്കാൻ ആയത്. പ്രഖ്യാപന ചടങ്ങ് വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു