പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു

Anitha

പ്രസിഡൻ്റ്

Manoj Ayyapath

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

Rincy Juby

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

Vanaja Rajan

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

Thomas P P

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

Rekha V S

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : തൃശൂര്‍ താലൂക്ക്,തൃശൂര്‍  ജില്ല, കേരളം.വാര്‍ഡുകള്‍ : 17 ,  നിയമസഭാ മണ്ഡലം : നാട്ടിക , ലോകസഭാ മണ്ഡലം : തൃശൂര്‍വില്ലേജുകള്‍ : പാറളം ,കോടന്നൂര്‍ ,പള്ളിപ്പുറം ,വെങ്ങിണിശ്ശേരിആകെ ജനസംഖ്യ (2011) : 21825വിസ്തീർണ്ണം : 27.17 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

പാറളം ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നൂറ്റാണ്ടുകള്‍ പിന്നിട്ട പയങ്കലിലെ മുത്തശ്ശിമാവ് ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന ജൈവസാന്നിധ്യമാണ്. തൃശൂര്‍ ജില്ലയിലെ നെല്ലറകളിലൊന്നാണ് ഈ പഞ്ചായത്ത്. പാറളം പ്രദേശം പഞ്ചായത്തായി രൂപപ്പെടുന്നതിന് മുമ്പ്, കോടന്നൂര്‍ പഞ്ചായത്ത് എന്ന പേരിലുള്ള ഒരു ഭരണസംവിധാനമായിരുന്നു ഉണ്ടായിരുന്നത്. പാലിശ്ശേരി, വെങ്ങിണിശ്ശേരി, കോടന്നൂര്‍ എന്നീ വില്ലേജുകളായിരുന്നു അതില്‍ ഉള്പ്പെനട്ടിരുന്നത്. പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ കോടന്നൂര്‍ പഞ്ചായത്ത് എന്ന് രേഖപ്പെടുത്തിയ ചില ശിലാലിഖിതങ്ങള്‍ ഇന്നും കാണാം. ചെവ്വൂര്‍, പാറളം, പള്ളിപ്പുറം വില്ലേജുകള്‍ ചേര്ന്നള ചെവ്വൂര്‍ പഞ്ചായത്തും അക്കാലത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 1926-ല്‍ പഴയ കൊച്ചി രാജ്യത്ത് തൃശൂര്‍ താലൂക്കിലെ അന്നത്തെ ഭരണാധികാരികളായിരുന്നു പാറളം പഞ്ചായത്തിന് രൂപം നല്കിിയതെന്ന് വിശ്വസിക്കപ്പെടുന്നു. ഇപ്പോള്‍ പാറളം, പള്ളിപ്പുറം, കോടന്നൂര്‍, വെങ്ങിണിശ്ശേരി എന്നീ നാലു വില്ലേജുകള്‍...

കൂടുതൽ വായിക്കുക